Saturday 7 July 2012

ഇണക്കവും പിണക്കവും..

ഇണക്കങ്ങള്‍ ഉള്ളയിടങ്ങളില്‍ മാത്രമേ പിണക്കങ്ങള്‍ ഉണ്ടാവൂ..
ഇണക്കവും പിണക്കവും പ്രകൃതിയുടെ സമ്മാനമാണ്....
എത്ര മേല്‍ അടുതിരുന്നുവേന്നത് അറിയണമെങ്കില്‍ കൊറച്ചൊക്കെ അകന്നാല്‍ മാത്രമേ പറ്റൂ..!!..നിമിഷ നേരത്തെ വല്ലായ്മക്ക് വിലയേറിയ ബന്ധങ്ങളെ തകര്‍ക്കാതിരിക്കുക..
വന്നത് നല്ലതിന്..വരാന്‍ പോകുന്നത് നല്ലതിന്..!!..നന്മയുടെ, നല്ല നാളെയുടെ, സൌഹൃദ ബന്ധങ്ങള്‍ക്ക് സര്‍വ ആശംസകളും....
...................................................എന്ന് നിങ്ങടെ ആരുമല്ലാത്ത   ഈ"ഞാന്‍"..

Monday 4 June 2012

പ്രണയമോ സൌഹ്ര്ദമോ വലുത്..?!

പ്രണയമെന്നത് ഒരു പ്രത്യേക പ്രായത്തില്‍ ആരോടെങ്കിലും തോന്നുന്ന പ്രത്യേകമായ അഭിനിവേശം മാത്രമാണ്..പൂവണിയുന്ന മനസ്സമ്മതങ്ങളെക്കാള്‍ ഒരുപാട് കൂടുതല്‍ നഷ്ട സ്വപ്നങ്ങളെയാണ് പ്രണയം പ്രധിനിധീകരിക്കുന്നതെന്കില്‍ ....അതിരുകളില്ലാത്ത ,പ്രായ പരിധികളില്ലാത്ത ,ജാതി മത ചട്ടക്കൂടുകളുടെ വിലങ്ങുകളില്ലാത്ത ,ദേശ രാഷ്ട്ര വേര്‍തിരിവുകളില്ലാത്ത ........etc..:) ...(വിശേഷണങ്ങളും പരിധികളില്ലാതെ പോകുന്നു..)..മഹത്ത ബന്ധമത്രേ സൌഹ്രദം..ഇനി നിങ്ങള് തന്നെ പറയ്‌..ഏതാണ് വലുതെന്നു.?..!!?

Friday 6 April 2012



വിഷമഘട്ടങ്ങളില്‍ സാഹജര്യങ്ങളോട് പൊരുതാന്‍ കാണിക്കുന്ന മനസ്സാണ് ധൈര്യം..
കിട്ടാത്ത കനികള്‍ക്ക് നമുക്ക് അര്‍ഹത ഇല്ലെന്ന തിരിച്ചറിവ് നമ്മെ ഉണര്തിയെക്കാം..
നിരാശയില്‍ നിന്നും പ്രതീക്ഷയിലേക്ക് അവ നമ്മെ നയിച്ചേക്കാം..
ലഭിക്കാതെ പോയ സൌകര്യങ്ങള്‍ ലഭിച്ച സന്തോഷത്തെ മറപ്പിക്കാതിരിക്കുക
ആത്മഹത്യ യെ കുറിച്ച് ചിന്തിക്കുന്നത് വലിയ ഭീരുത്വമെന്നു ഞാന്‍ വിശ്വസിക്കുന്നു..

Friday 23 March 2012

പ്രവാസ ചിന്തകളിലൂടെ

നാലഞ്ചു കൊല്ലാം  നന്നായി പണിയെടുത്തു കൊറച്ചു കാശൊക്കെ സമ്പാദിച്ചു പിന്നെ നാട്ടില്‍ നിന്ന് ഒന്ന് അടിച്ചു പൊളിക്കണം..ഒരുതനോടും കടം ചോദിക്കാതെ മാന്യമായി എന്തെങ്കിലും ചെറുതായി ഒരു സംരംഭം തോടങ്ങണം..അവിടന്നങ്ങോട്ട് ഉള്ളത് കൊണ്ട് ഓണം പോലെ നാടും വീടുമോക്കെയായി ഇഴുകിച്ചേര്‍ന്നുള്ളസുഖകരമായ സുന്ദര ജീവിതം..പാതി മനസ്സുമായി പ്രവാസത്തിലേക്കുപ്രയാണം തുടങ്ങുമ്പോള്‍ മനസ്സിലുണ്ടായിരുന്ന ചെറിയ സങ്കല്‍പ്പങ്ങളുടെ രത്നച്ചുരുക്കം ഇത്രയൊക്കെ ആയിരുന്നു..

    ചിത്രങ്ങളില്‍ മാത്രം കണ്ടു പരിജയമുള്ള പടു കൂറ്റന്‍ കെട്ടിടങ്ങളും,   ..ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ നമ്മള്‍ക്ക് കിനാവ്‌ കാണാന്‍ പാടില്ലാത്ത വിധം വൃത്തിയും വെടുപ്പുമുള്ള പാതയോരങ്ങളും,  .......പെരുമാറ്റങ്ങളിലും സ്വഭാവങ്ങളിലും അളവില്‍ കവിഞ്ഞ സൌഹ്രദം വിളമ്പുന്ന മലായന്‍ സംസ്കാരങ്ങള്മൊക്കെ കണ്ടപ്പോള്‍ ക്വാലാലംപുര്‍ എനിക്കങ്ങ് നന്നേ ബോധിച്ചു.ഈ  പ്രവാസത്തെ ആണോ ദുബായ്ക്കാര്‍  എല്ലായിടത്തും അവമതിക്കുന്നത്,.ഇതിനെ ആണോ നരക തുല്യ സിന്തകി എന്ന് വിളിച്ചു കൂവുന്നത്.?.കൊറേ ചോദ്യങ്ങള്‍ ഉള്ളില്‍ മിന്നി മറഞ്ഞു...? .!!

                       തരക്കേടില്ലാത്ത വാഹനത്തില്‍ റൂമിലേക്കുള്ള യാത്രയും വഴി മധ്യേയുള്ള ഫുഡ്‌ ആന്‍ഡ്‌ അലവന്‍സും എന്റെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകു മുളപ്പിച്ചു..അവസാനം കാത്തിരുന്ന നിമിഷമെത്തി...നിഷ്കളന്കമായ സ്മൈലുകളോടെ എന്നെ കൂട്ടുകാര്‍ കിടപ്പിടത്തെക്ക് ആനയിച്ചു...
  ദൈവമേ..........!!!ആത്മാര്‍ഥമായി ദൈവത്തെ ഓര്‍ത്തു പോയി..അറക്കാന്‍ കൊണ്ടുപോകുന്ന ബലി മൃഗത്തിന് അവസാനമായി സ്നേഹത്തോടെ നല്‍കപ്പെടുന്ന ശുദ്ധ ജലവും എനിക്ക് മുന്പ് കിട്ടിയ "ഫുഡ്‌ ആന്‍ഡ്‌ അലവന്‍സും" തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നു പെട്ടെന്ന് ഒരു തോന്നല്‍..!!കോഴിക്കൂട്ടില്‍ കിടന്നാലും ഒറങ്ങാന്‍ തയ്യാറുള്ള എന്റെ കണ്ണുകളെ യാത്രാ ക്ഷീണം നന്നേ ഉറക്കി..നേരം വെളുത്തപ്പോള്‍ ചുറ്റുപാടിലോന്നും ആരുമില്ലാത്ത നേരം നോക്കി പുതപ്പിനുള്ളില്‍ കെടന്നു ആരും കാണാതെ കൊറേ കരഞ്ഞു..അവസാന പ്രതീക്ഷയായ മെടിക്കല്‍ ടെസ്റ്റും എനിക്ക് നൂറു മാര്‍ക്ക്‌ തന്നു കയ്യോഴിഞ്ഞപ്പോള്‍ വല്ലാതോന്നും അനുഭവിക്കാതിരുന്ന നിരാശ എന്ന "മാനസികം" ശെരിക്കും അനുഭവിച്ചറിഞ്ഞു...

         നേരം വെളുക്കുമ്പോള്‍ ചോദിക്കാതെ തന്നെ കിട്ടിയിരുന്ന ചായക്ക് മധുരം കൊറവായിരുന്നപ്പോള്‍ വീട്ടുകാരോട്  കയര്‍തത്തിനു നൂറു വട്ടം പശ്ചാത്തപിച്ചു..കിട്ടികൊണ്ടിരിക്കുന്ന സൌകര്യങ്ങള്‍ക്കു കണ്ണും കാതും കൊടുക്കാതെ കിട്ടാത്ത മുന്തിരിക്കു മുറവിളി കൂട്ടുന്ന വിഡ്ഢിവേഷങ്ങള്‍ക്ക് ഞാന്‍ ചെയ്ത സംഭാവനകളില്‍ ലജ്ജയും അറപ്പും തോന്നി.നാലും അഞ്ചും മണിക്കൂര്‍ ജോലി ചെയ്തിരുന്ന എന്നെ, പത്തും പതിനഞ്ചും മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ കഴിയുമായിരുന്നു എന്ന്  പ്രവാസം പഠിപ്പിച്ചു തന്നു.

        മുങ്ങിയ സ്ഥിതിക്ക് കുളിച്ചു കയറാമെന്ന പ്രതീക്ഷയോടെ പിടിച്ചു നില്‍ക്കാന്‍ തന്നെ തീരുമാനിച്ചു..

Sunday 18 March 2012

ജീവനം തേടിയുള്ള ജീവിതങ്ങള്‍
അന്നത്തിന് വേണ്ടി  കഷ്ടപ്പെടുന്ന അമ്മമാര്‍
കഷ്ടപ്പാടിന്റെ  നിരവധി  കണ്ട അച്ചന്മാര്‍
പരസഹായത്തിന്റെ കരുണയില്‍ മാത്രം
ജീവിതം ജീവിച്ച്‌ തീര്‍ക്കുന്ന ജന്മങ്ങള്‍
വാര്‍ധക്യം നല്‍കിയ ശോഷണത്തിനുമപ്പുറം-
മക്കളാള്‍ നല്‍കപ്പെട്ട ഒറ്റപ്പെടുതലിനിടയിലും
വൃദ്ധ സദനങ്ങളില്‍ നെടുവീര്‍പ്പില്‍ കഴിയുന്നോര്‍..
**ജീവിക്കാതെ ജീവിക്കുന്ന ജന്മങ്ങളെത്ര കണ്മുന്ബില്‍..?**
---------------------------------------------------------------